Breaking News

Trending right now:
Description
 
Feb 19, 2018

മേഘാലയയില്‍ എന്‍സിപി സ്ഥാനാര്‍ഥി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

image മേഘാലയയില്‍ ഈമാസം 27നു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചരണം കഴിഞ്ഞു മടങ്ങുകയായിരുന്ന എന്‍സിപി സ്ഥാനാര്‍ഥിയുള്‍പ്പെടെ നാലുപേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ജോനാഥന്‍ എന്‍ സാങ്‌മയാണ്‌ കൊല്ലപ്പെട്ട സ്ഥാനാര്‍ഥി. അദ്ദേഹത്തിന്‌ 43 വയസാണ്‌ പ്രായം. സാങ്‌മയുടെ രണ്ട്‌ അംഗരക്ഷകരും മറ്റൊരാളുമാണ്‌ കൊല്ലപ്പെട്ട മറ്റു മൂന്നുപേര്‍. മൂന്നുപേര്‍ക്ക്‌ പരുക്കുണ്ട്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ്‌ സംഭവം. സോബോക്‌ഗ്രേ, നാബോഗ്രേ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ്‌ വില്യംനഗറിലേക്കു വരുന്നതിനിടെയാണ്‌ സ്‌ഫോടനം. നിയന്ത്രിത സംവിധാനം ഉപയോഗിച്ചാണ്‌ സ്‌ഫോടനം നടന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഈസ്‌റ്റ്‌ ഗാരോഹില്‍സ്‌ ജില്ലയിലെ വില്യംനഗര്‍ നിയോജകമണ്ഡലത്തില്‍നിന്നാണ്‌ സാങ്‌മ മത്സരിക്കുന്നത്‌. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കി. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സാങ്‌മ കോണ്‍ഗ്രസ്‌ നേതാവും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ദെബോറ സി. മാരക്കിനോട്‌ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞമാസമാണ്‌ സാങ്‌മ എന്‍സിപിയില്‍ ചേര്‍ന്നത്‌.