Breaking News

Trending right now:
Description
 
Feb 18, 2018

നെടുമ്പാശേരിയില്‍ 30 കോടിയുടെ ലഹരിമരുന്നുവേട്ട

image കൊച്ചി രാജ്യാന്തര വിമാനത്താവളംവഴി കുവൈത്തിലേക്കു കടത്താന്‍ ശ്രമിച്ച അഞ്ചുകിലോഗ്രാം ലഹരിമരുന്ന്‌ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്‍ഡ്‌ നര്‍കോട്ടിക്‌ സ്‌ക്വാഡ്‌ പിടിച്ചെടുത്തു. രാജ്യാന്തര വിപണിയില്‍ ഇതിന്‌ 30 കോടി വിലവരും. എക്‌സ്‌റ്റസി (എംഡിഎംഎ) എന്നറിയപ്പെടുന്ന ലഹരിമരുന്നാണിത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ പാലക്കാട്‌ മണ്ണാര്‍ക്കാട്‌ സ്വദേശികളായ ഫൈസല്‍, അബ്ദുള്‍സലാം എന്നിവരെ അറസ്റ്റു ചെയ്‌തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. രണ്ടു ട്രോളിബാഗുകളില്‍ പ്രത്യേക അറയുണ്ടാക്കിയാണ്‌ ലഹിമരുന്ന്‌ ഒളിപ്പിച്ചിരുന്നത്‌. എക്‌സ്‌റേ പരിശോധന മറികടക്കാന്‍ ഇവ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത ലഹരിമരുന്നിന്റെ ഉറവിടം അഫ്‌ഗാനിസ്ഥാനിലെ കാബൂള്‍ ആണെന്നാണ്‌ അന്വേഷണസംഘത്തിനു ലഭിച്ച സൂചന. ഭീകരസംഘടനകളാണ്‌ കാഷ്‌മീര്‍ അതിര്‍ത്തിവഴി ഈ മാരക ലഹരിമരുന്ന്‌ ഇന്ത്യയിലെത്തിക്കുന്നത്‌.