Breaking News

Trending right now:
Description
 
Feb 18, 2018

ബസ്‌ പണിമുടക്ക്‌: ഗതാഗതമന്ത്രിയുമായി ഇന്നു ചര്‍ച്ച

image മിനിമം നിരക്ക്‌ 10 രൂപയാക്കണമെന്നു ആവശ്യപ്പെട്ടു സ്വകാര്യ ബസ്‌ ഉടമകള്‍ നടത്തുന്ന പണമിടക്ക്‌ രണ്ടുദിവസം പിന്നിട്ടു. പണിമുടക്ക്‌ തുടരുന്ന സാഹചര്യത്തില്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ബസ്‌ ഉടമകളുടെ പ്രതിനിധികളുമായി ഇന്നു നാലിനു കോഴിക്കോട്‌ ഗെസ്‌റ്റ്‌ ഹൗസില്‍ ചര്‍ച്ച നടത്തും. തിങ്കളാഴ്‌ച മുതല്‍ ബസുടമകള്‍ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ സമരം ഉപവാസസമരം നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതും ചര്‍ച്ചയ്‌ക്കു വഴിതെളിച്ചു. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ്‌ അഞ്ചു രൂപയാക്കണമെന്നതാണ്‌ ബസ്‌ ഉടമകളുടെ മറ്റൊരാവശ്യം. സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫോറം. കൂട്ടിയ ബസ്‌ ചാര്‍ജ്‌ വീണ്ടും വര്‍ധിപ്പിക്കാനാവില്ലെന്നു മന്ത്രി കഴിഞ്ഞദിവസം ഭാരവാഹികളെ അറിയിച്ചിരുന്നു. എന്നാല്‍, സമരസമിതി നേതാക്കളുമായി ചര്‍ച്ചയ്‌ക്കു തയാറാണെന്ന മന്ത്രിയുടെ നിലപാടിനെ തുടര്‍ന്നാണ്‌ യോഗം ചേരുന്നത്‌.