Breaking News

Trending right now:
Description
 
Feb 18, 2018

നടി സനുഷയ്‌ക്കു നേരെ അതിക്രമം: പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

image മംഗലപുരത്തുനിന്നു തിരുവനന്തപുരത്തേയ്‌ക്കുള്ള ട്രെയിന്‍ യാത്രക്കിടെ നടി സുനുഷയ്‌ക്കുനേരെ അതിക്രമത്തിനൊരുങ്ങിയ കേസില്‍ പിടിയിലായ യുവാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനാണ്‌ ജാമ്യം നിഷേധിച്ചത്‌. അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നും ജാമ്യം നല്‍കിയാല്‍ അതു സമൂഹത്തിന്‌ തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ള ജില്ലാ പബ്ലിക്‌ പ്രോസികൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈമാസം ഒന്നിന്‌ മാവേലി എക്‌സ്‌പ്രസിലായിരുന്നു സംഭവം. രാത്രി സുനഷയുടെ ശരീരത്ത്‌ ശ്‌പര്‍ശിച്ച ആന്റോ ബോസിനെ സനുഷതന്നെ പിടികൂടുകയായിരുന്നു. സനുഷ അറിയിച്ചതിനെ തുടര്‍ന്ന്‌ തൃശൂരിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസ്‌ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബ്ലഡ്‌ ഷുഗര്‍ താഴ്‌ന്നപ്പോഴുണ്ടായ ശാരീരിക അവസ്ഥയില്‍ കൈ അറിയാതെ ദേഹത്ത്‌ തട്ടിയതെന്നാണ്‌ ആന്റോ ബോസിന്റെ വാദം.