Breaking News

Trending right now:
Description
 
Feb 18, 2018

ഭൂസമരം: സ്വയം തീകൊളുത്തിയ ദലിത്‌ നേതാവ്‌ മരിച്ചു

image ഭൂരഹിതരായ ദലിത്‌ കര്‍ഷകതൊഴിലാളികള്‍ക്ക്‌ ഭൂമി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വ്യാഴാഴ്‌ച ഗുജറാത്തിലെ പതാന്‍ ജില്ലയില്‍ കലക്ട്രേറ്റ്‌ വളപ്പില്‍ സ്വയം തീകൊളുത്തിയ ദലത്‌ സംഘടനയായ രാഷ്ട്രീയ ദലിത്‌ അധികാര്‍ മഞ്ച്‌ നേതാവ്‌ ഭാനുഭായ്‌ വെന്‍കര്‍ (60) ആശുപത്രിയില്‍ മരിച്ചത്‌. കലക്ടറുടെ ഓഫിനു പുറത്ത്‌ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ഭാനുഭായ്‌ വെന്‍കര്‍ തീകൊളുത്തുകയായിരുന്നു. പതാന്‍ ജില്ലയിലെ ഹിമബെന്‍ വെന്‍കറോടു ഭൂമി ലഭ്യമാക്കുന്നതിനായി അധികാരികള്‍ അഞ്ചുവര്‍ഷം മുമ്പ്‌ 22,000 രൂപ വാങ്ങിയെങ്കിലും തുടര്‍നപടികള്‍ ഉണ്ടായില്ല. പ്രശ്‌നത്തില്‍ ഇടപെട്ട ഭാനുഭായ്‌ ഒരാഴ്‌ചമുമ്പ്‌ കലക്ടറെ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്നു നിവേദനം സമര്‍പ്പിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു മുന്നറിയിപ്പുനല്‍കിയിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ്‌ സംഘം ശ്രമിക്കുന്നതിനിടെയാണ്‌ ഭാനുഭായ്‌ വെന്‍കര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ തീകൊളുത്തിയത്‌. ഭാനുഭായി ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകാതെ മൃതദേഹം എറ്റുവാങ്ങില്ലെന്നു കുടുംബാംഗങ്ങളും പ്രക്ഷോഭം പ്രഖ്യാപിച്ച്‌ യുവനേതാവും ഗുജറാത്ത്‌ എംഎല്‍എയുമായ ജിഗ്നേഷ്‌ മേവാനിയും രംഗത്തുവന്നതോടെ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ പ്രഖ്യാപിച്ചു. ഹിമബെന്നിന്‌ ഉടന്‍ ഭൂമി കൈമാറുമെന്നും ഭൂമി അനുവദിച്ച മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്‌തു.