Breaking News

Trending right now:
Description
 
Feb 18, 2018

കണ്ണൂര്‍ ഷുഹൈബ്‌ വധം: സിപിഎം അനുഭാവികളായ രണ്ടുപേര്‍കൂടി കസ്റ്റഡിയില്‍

image യൂത്ത്‌ കോണ്‍ഗ്രസ്‌ മട്ടന്നൂര്‍ ബ്ലോക്ക്‌ സെക്രട്ടറി ഷുഹൈബിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെകൂടി പൊലീസ്‌ കസ്റ്റഡിയിലെടുത്തു. സിപിഎം പ്രവര്‍ത്തകരാണ്‌ പിടിയിലായത്‌. കഴിഞ്ഞദിവസം ആറുപേരെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്‌ത പൊലീസിന്‌ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. പ്രതികള്‍ക്കായി പൊലീസ്‌ ജില്ലയില്‍ അരിച്ചുപെറുക്കുകയാണ്‌. കൊലപാതകം നടന്നു ആറുദിവസംകഴിഞ്ഞിട്ടും കൊലയ്‌ക്കുപയോഗിച്ച ആയുധം കണ്ടെത്തുന്നതിന്‌ പൊലീസിന്‌ കഴിഞ്ഞിട്ടില്ല. പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ സമരം ശക്തമാക്കുകയാണ്‌. കഴിഞ്ഞ രണ്ടുദിവസമായി കെഎസ്‌ യു, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുകയാണ്‌. കെ.സുധാകരന്റെ നേതൃത്വത്തില്‍ തിങ്കളാഴ്‌ച 48 മണിക്കൂര്‍ ഉപവാസ സമരം നടത്തും. ഇതിനകം പ്രതികളെ പിടികൂടിയില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാനാണ്‌ കോണ്‍ഗ്രസിന്റെ തീരുമാനം. തില്ലങ്കേരിയില്‍ ബിജെപി പ്രവര്‍ത്തകനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികള്‍കൂടി പൊലീസ്‌ കസ്റ്റഡിയിലുണ്ടെന്നാണ്‌ സൂചന.