Breaking News

Trending right now:
Description
 
Feb 17, 2018

ട്രംപുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നതായി മോഡല്‍

image അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപുമായി അടുത്തബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മോഡല്‍ രംഗത്ത്‌. പ്ലേബോയി മാഗസിന്റെ മുന്‍ മോഡല്‍ കാരെന്‍ മക്‌ഡൗഗല്‍ ആണ്‌ ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞത്‌. ട്രംപുമായി 2006ല്‍ ശാരീരിക ബന്ധം ഉണ്ടായിരുന്നുവെന്നു മോഡല്‍ പറയുന്നു. മിലാനിയ ട്രംപ്‌ ഇളയകുട്ടിയെ പ്രസവിച്ച്‌ ഒരുമാസത്തിനുശേഷമായിരുന്നു ട്രംപും താനുമായും ബന്ധം സ്ഥാപിച്ചതെന്നു കാരെന്‍ മക്‌ഡൗഗല്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനോട്‌ പ്രതികരിക്കാന്‍ വൈറ്റ്‌ ഹൗസ്‌ തയാറായിട്ടില്ല. അമേരിക്കന്‍ മാഗസിനായ ദി ന്യൂയോര്‍ക്കര്‍ ആണ്‌ വാര്‍ത്ത പുറത്തുവിട്ടത്‌. പ്ലേബോയി പാര്‍ട്ടിയില്‍വച്ചാണ്‌ ട്രംപ്‌ ആദ്യമായി തന്നെ കണ്ടതെന്നും ഇവര്‍ പറയുന്നു. അടുത്തബന്ധം പുറത്തുപറയാതിരിക്കാന്‍ 82,500 യുഎസ്‌ ഡോളര്‍ തനിക്കു തന്നുവെന്നും മോഡല്‍ വ്യക്തമാക്കി.