Breaking News

Trending right now:
Description
 
Feb 17, 2018

ആധാര്‍ കാരണം ഗുജറാത്തില്‍ റേഷന്‍മുടങ്ങിയെന്ന്‌ പ്രധാനമന്ത്രിയുടെ സഹോദരന്‍

image ആധാര്‍ കാരണം ഗുജറാത്തില്‍ പാവപ്പെട്ട ജനങ്ങളുടെ റേഷന്‍ മുടങ്ങിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്ലാദ്‌ മോദി കുറ്റപ്പെടുത്തി. റേഷന്‍ ഉപഭോക്താക്കളെ കണ്ടെത്തുന്ന നടപടി ആധാറുമായി ബന്ധിപ്പിച്ചശേഷം സോഫ്‌റ്റ്‌ വെയറില്‍ നിരന്തരം പ്രശ്‌നങ്ങളാണെന്നു ഗുജറാത്ത്‌ ഫെയര്‍ പ്രൈസ്‌ ഷോപ്പ്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കൂടിയായ പ്രഹ്ലാദ്‌ മോദി വ്യക്തമാക്കി. ഇഎഫ്‌പിഎസ്‌ സംവിധാനം ഗുജറാത്തിലെ റേഷന്‍ സംവിധാനം ആവശ്യക്കാരിലേക്ക്‌ എത്തുന്നത്‌ തടസമായി. സോഫ്‌റ്റ്‌ വെയറുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളുണ്ട്‌. ചിലസമയം വിരലടയാളം വെരിഫൈ ചെയ്യാനാവില്ല. ചിലയവസരങ്ങളില്‍ ആധാര്‍കാര്‍ഡ്‌ വിവരങ്ങള്‍ ശരിയായി മനസിലാക്കാന്‍ കഴിയുന്നില്ല. ഇത്‌ ഏറെ കാലതാമസം ഉണ്ടാക്കുന്നു. സോഫ്‌ട്‌ വെയറില്‍ ലോഗിന്‍ചെയ്യുമ്പോള്‍ പോലും പ്രശ്‌നങ്ങളാണ്‌-പ്രഹ്ലാദ്‌ മോദി കുറ്റപ്പെടുത്തി.