Feb 17, 2018
തത്തംപള്ളി സിവൈഎംഎയുടെ വാര്‍ഷികാഘോഷം ഞായറാഴ്ച
ആലപ്പുഴ: തത്തംപള്ളി സിവൈഎംഎയുടെ 96-ാം വാര്‍ഷികാഘോഷം 18-നു ഞായറാഴ്ച
സിവൈഎംഎ ഓഡിറ്റോറിയത്തില്‍ നടത്തും.രാവിലെ എട്ടിന് വൈസ് പ്രസിഡന്റ്
പി.സി.വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ പതാക ഉയര്‍ത്തും. വൈകുന്നേരം
6.15-ന് വാര്‍ഷിക സമ്മേളനം ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ്
റിട്ടയേഡ് പ്രഫസര്‍ ഡൊമിനിക് പഴമ്പാശേരി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍
ഇ.മാത്യു ജോസഫ് ഇത്തിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി റ്റോം
ജോണ്‍ മലയില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ലീയോ
തേര്ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ടയേഡ് പ്രിന്‍സിപ്പാള്‍
എം.ജെ.ഫിലിപ്പ് മൂശാരിപറമ്പ്, അഡ്വ.സിറിള്‍ ജോസഫ് കോയിപ്പള്ളി,
ഡെപ്യൂട്ടി സ്പീക്കര്‍ തോമസ് മത്തായി കരിക്കംപള്ളില്‍ എന്നിവര്‍
പ്രസംഗിക്കും. തുടര്‍ന്ന് രാത്രി എട്ടിന് സ്നേഹവിരുന്ന്. കേരളത്തിലെ
ഏറ്റവും പഴക്കംചെന്ന കലാ, സാംസ്ക്കാരിക, കായിക കത്തോലിക്ക യുവജന സമാജമാണ്
തത്തംപള്ളി സിവൈഎംഎ.