Breaking News

Trending right now:
Description
 
Feb 17, 2018

മുഖ്യമന്ത്രിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ പ്രവാസി മലയാളിക്കെതിരെ കേസ്‌

image മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നു ഫെയ്‌സ്‌ ബുക്കിലൂടെ ഭീഷണി മുഴക്കിയെന്ന പരാതിയില്‍ കടലുണ്ടി ആനങ്ങാട കുന്നുമ്മല്‍ ആസാദിനെതിരെ പൊലീസ്‌ കേസ്‌ എടുത്തു. ഇയാള്‍ വിദേശത്താണ്‌. ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റ്‌ ശ്രദ്ധയില്‍പ്പെട്ട സിപിഎം മുതിയം ബീച്ച്‌ ബ്രാഞ്ച്‌ സെക്രട്ടറി കബറാണ്‌ പരാതി നല്‍കിയത്‌. പോസ്‌റ്റ്‌ ശ്രദ്ധയില്‍പെട്ടപ്പോള്‍തന്നെ സൈബര്‍ സെല്‍ അന്വേഷണം നടത്തിയിരുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ആസാദ്‌ പോസ്‌റ്റിട്ടതും കേസില്‍കുടുങ്ങിയതും. പോസ്‌റ്റ്‌ ഏറെ വിവാദമാവുകയും ചെയ്‌തു. കോഴിക്കോടും കണ്ണൂരും കത്തിയമരുമ്പോള്‍ ഗുണ്ടാ നേതാവ്‌ ഉറങ്ങുകയാണെന്നും തലയെടുക്കുമെന്നും പോസ്‌റ്റില്‍ പറയുന്നു. മുഖ്യമന്ത്രി ഇരുന്നുറങ്ങുന്നതിന്റെയും ഷുഹൈബ്‌ ഒരു കുട്ടിയുടെ കൈപിടിച്ചു നടക്കുന്നതിന്റെയും പടങ്ങളും പോസ്‌റ്റിനൊപ്പം ഇട്ടിരുന്നു.