Breaking News

Trending right now:
Description
 
Feb 17, 2018

സംസ്ഥാനത്ത്‌ സ്വകാര്യബസ്‌ സമരം തുടങ്ങി

image സ്വകാര്യ ബസ്‌ ഉടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച അനിശ്ചിതകാല ബസ്‌ സമരം ആരംഭിച്ചു. അതേസമയം, യാത്രാക്ലേശം പരിഹരിക്കുന്നതിന്‌ കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്‌. സ്വകാര്യബസുകളുടെ കുത്തകകളായ റൂട്ടുകളിലടക്കം കൂടുതല്‍ സര്‍വീസിന്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. മിനിമം ചാര്‍ജ്‌ 10 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക്‌ 80 പൈസയാക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ്‌ അഞ്ചുരൂപയാക്കുക, പിന്നീടുള്ള ഓരോ കിലോമീറ്ററിനും നിലവിലുള്ള നിരക്കിന്റെ പകുതി ഈടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ സമരക്കാര്‍ ഉന്നയിച്ചിരിക്കുന്നത്‌. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ 19 മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നേതാക്കള്‍ നിരാഹാര സമരം ആരംഭിക്കും. കഴിഞ്ഞദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാര്‍ജ്‌ വര്‍ധന ബസുടമകള്‍ അംഗീകരിച്ചില്ല. ഏറെ ആലോചനകള്‍ക്കുശേഷമാണ്‌ ചാര്‍ജ്‌ വര്‍ധിപ്പിച്ചതെന്നാണ്‌ വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ പറയുന്നത്‌. ബസ്‌ ചാര്‍ജ്‌ വര്‍ധന സംബന്ധിച്ച പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍കൂടി ബസുടമകള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.