Breaking News

Trending right now:
Description
 
Feb 17, 2018

ബിനോയ്‌ കോടിയേരി കേസ്‌ ഒത്തുതീര്‍പ്പായി

image സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകള്‍ ബിനോയ്‌ കോടിയേരി ഉള്‍പ്പെട്ട ദുബായിലെ ചെക്കുകേസില്‍ ഒത്തുതീര്‍പ്പായി. അതേസമയം വ്യവസ്ഥകള്‍ പുറത്തുവിട്ടിട്ടില്ല. ജാസ്‌ ടൂറിസം കമ്പനി ഉടമ അബ്ദുള്ള അല്‍ മര്‍സൂഖിക്കു പണം നല്‍കി കോടതിക്കു പുറത്തു കേസ്‌ ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നാണ്‌ സൂചന. ദുബായിലെ ചെക്കുകേസില്‍ ഇനി നിയമനടപടികളുണ്ടാകില്ല. ഇതോടെ ബിനോയിക്കു ദുബായിലുള്ള യാത്രാവിലക്ക്‌ ഉടന്‍ നീക്കാനാകും. രണ്ടുദിവസത്തിനുള്ളില്‍ ബിനോയ്‌ കോടിയേരിക്ക്‌ ദുബായ്‌ വിടാനായേക്കും. അതേസമയം, ഒത്തുതീര്‍പ്പിനായി പണം നല്‍കിയിട്ടില്ലെന്നും യാത്രാവിലക്ക്‌ നീക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ബിനോയ്‌ കോടിയേരി വ്യക്തമാക്കി. 10ലക്ഷം ദിര്‍ഹത്തിന്റെ (1.72 കോടിരൂപ) ചെക്ക്‌ മടങ്ങിയ കേസിലാണ്‌ യാത്രാവിലക്കുള്ളത്‌. കോടതിച്ചെലവടക്കം 13 കോടിരൂപയ്‌ക്കു തുല്യമായ തുക ബിനോയ്‌ നല്‍കാനുണ്ടെന്നു കാട്ടി മര്‍സൂഖി ഇന്ത്യയിലെത്തി സിപിഎം കേന്ദ്രനേതാക്കള്‍ക്ക്‌ പരാതി നല്‍കിയിരുന്നു.