Breaking News

Trending right now:
Description
 
Feb 17, 2018

നാമം എക്‌സലന്‍സ്‌ അവാര്‍ഡ്‌ നൈറ്റ്‌ ഏപ്രില്‍ 28ന്‌ ന്യൂജേഴ്‌സിയില്‍

വിനീത നായര്‍
image ന്യൂജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം (North American Malayalees and Associated Members) 2018ലെ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നൈറ്റ്‌ ഏപ്രില്‍ 28ന്‌ ന്യൂജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്‌സ്‌ പാലസില്‍ നടത്തുമെന്ന്‌ നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ മികവ്‌ തെളിയിച്ച പ്രഗത്ഭരെയാണ്‌ നാമം എക്‌സലന്‍സ്‌ അവാര്‍ഡ്‌ നല്‍കി ആദരിക്കുന്നത്‌. വൈകുന്നേരം അഞ്ചിന്‌ ആരംഭിക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്നു പ്രസിഡന്റ്‌ മാലിനി നായര്‍ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളില്‍നിന്നു അവാര്‍ഡിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്‌. http://namam.org എന്ന വെബ്‌സൈറ്റ്‌ വഴി അപേക്ഷിക്കാം.
നിരവധി പരിപാടികളുമായി നാമം എക്‌സലന്‍സ്‌ അവാര്‍ഡ്‌ നിശ മറക്കാനാകാത്ത അനുഭവമായി മാറ്റാനുള്ള ഒരുക്കത്തിലാണ്‌ ഭാരവാഹികള്‍. പ്രഫഷനല്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടികള്‍ ഉണ്ടാകും. അവാര്‍ഡ്‌ നൈറ്റിനോടനുബന്ധച്ച്‌ കാണികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആകര്‍ഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തുടങ്ങി പുതുമനിറഞ്ഞതും പകിട്ടാര്‍ന്നതുമായ പരിപാടികളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ചടങ്ങില്‍വച്ച്‌ നാമത്തിന്റെ സുവനീര്‍ പുറത്തിറക്കും.