Breaking News

Trending right now:
Description
 
Feb 17, 2018

പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നു സീതാറാം യെച്ചൂരി

image തനിക്കൊപ്പം നീരവ്‌ മോദി ചിത്രമെടുത്തതു സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്നു സിപിഎം നേതാവ്‌ സീതാറാം യെച്ചൂരി. ജനുവരി 23 മുതല്‍ 26വരെ നീരവ്‌ മോദി ദാവോസിലെ വ്യവസായ സംഗമത്തില്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ്‌ യെച്ചൂരി ട്വിറ്ററിലൂടെ പുറത്തുവിട്ടത്‌. ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായി എന്ന നിലയില്‍ നീരവിനെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയും ചെയ്‌തു. ചിത്രത്തിന്റെ രണ്ടാം നിരയില്‍ നീരവ്‌ മോദിക്കു സമീപം നില്‍ക്കുന്നത്‌ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ രജനീഷ്‌ കുമാറാണ്‌. നീരവ്‌ മോദി ദാവോസില്‍ ഉള്ളപ്പോള്‍തന്നെ പഞ്ചാബ്‌ നാഷനല്‍ ബാങ്ക്‌ ഈ വ്യവസായിയുടെ തട്ടിപ്പ്‌ മനസിലാക്കിയിരുന്നു. ജനുവരി 16ന്‌ ബാങ്ക്‌ സ്വന്തം നിലയ്‌ക്ക്‌ അന്വേഷണം തുടങ്ങി. 31നാണ്‌ പരാതി നല്‍കിയത്‌. എന്നാല്‍ പരാതി ലഭിച്ച ആദായനികുതിവകുപ്പും സിബിഐയും പതിനഞ്ചുദിവസത്തോളം പരാതി മൂടിവച്ചു. ഒരു നടപടിയും സ്വീകരിച്ചില്ലെന്നു യെച്ചൂരി കുറ്റപ്പെടുത്തി. നീരവ്‌ മോദിയോ വിജയ്‌ മല്യയോ രാജ്യംവിട്ടത്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയല്ലഎന്നു പറയുന്നത്‌ വിശ്വസിക്കാനാവുന്നില്ലെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാള്‍ ആരോപിച്ചു.