Breaking News

Trending right now:
Description
 
Feb 17, 2018

പ്രധാനമന്ത്രിയും നീരവ്‌മോദിയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം രാഷ്ട്രീയ വിവാദമാകുന്നു

image പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ നീരവ്‌ മോദി ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ നില്‍ക്കുന്ന ചിത്രം രാഷ്ട്രീയ വിവാദമാകുന്നു. വ്യവസായികളുടെ സംഘത്തോടൊപ്പമാണ്‌ നീരവ്‌ മോദി ഉണ്ടായിരുന്നത്‌. ജനുവരി 23നു എടുത്ത ഫോട്ടോയിലാണ്‌ രണ്ടുമോദിമാരും ഉള്ളത്‌. വിദേശമന്ത്രാലയം അന്നു പുറത്തുവിട്ടതാണ്‌ ചിത്രം. എന്നാല്‍, പ്രധാനമന്ത്രി മോദി വ്യവസായികളെ ഒപ്പം കൊണ്ടുപോയിരുന്നില്ലെന്നും ദാവോസില്‍ നീരവുമായി സംഭാഷണമൊന്നും നടത്തിയിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. ഔദ്യോഗിക സംഘത്തില്‍ ഇല്ലാത്ത ആള്‍ എങ്ങനെ ഗ്രൂപ്പ്‌ ഫോട്ടോയില്‍ വന്നു എന്നതിനു വിശദീകരണമില്ല. നീരവ്‌ മോദിയെ ഛോട്ടാ മോദി എന്നു വിശേഷിപ്പിച്ച്‌ കോണ്‍ഗ്രസ്‌ വിഷയത്തിനു രാഷ്ട്രീയ എരിവ്‌ പകര്‍ന്നു. ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്ന തലക്കെട്ടില്‍ രാഹുല്‍ ട്വിറ്ററിലൂടെ പരിഹസിച്ചു. പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക, അദ്ദേഹത്തിനൊപ്പം ദാവോസില്‍ ചെല്ലുക എന്നിങ്ങനെയായിരുന്നു രാഹുലിന്റെ ട്വീറ്റ്‌.