Breaking News

Trending right now:
Description
 
Feb 15, 2018

ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരനെ പൊലീസ്‌ കസ്റ്റഡിയില്‍വിട്ടു

image ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ആരിസ്‌ ഖാനെ (ജുനൈദ്‌-32) ഡല്‍ഹി കോടതി തുടരന്വേഷണത്തിന്റെ ഭാഗമായി പൊലീസ്‌ കസ്റ്റഡിയില്‍വിട്ടു. 25 ദിവസമാണ്‌ കോടതി പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്‌. ബോംബ്‌ നിര്‍മാണവും സ്‌ഫോടനവും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ആരിസ്‌ ഖാനെ ബുധനാഴ്‌ച നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നു ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം പിടികൂടുകയായിരുന്നു. ഡല്‍ഹി, വാരാണസി, ജയ്‌പൂര്‍, അഹമ്മദാബാദ്‌ എന്നിവിടങ്ങളിലെ ബോംബ്‌ സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരനാണ്‌ ആരിസ്‌ ഖാന്‍. ഈ സ്‌ഫോടനങ്ങളില്‍ 165 പേര്‍ കൊല്ലപ്പെടുകയും 535 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. 2008 സെപ്‌റ്റംബര്‍ 19ലെ ബട്‌ലഹൗസ്‌ ഏറ്റുമുട്ടലിനുശേഷം നേപ്പാളില്‍ ഒളിവില്‍താമസിച്ചുവരുകയായിരുന്നു. ആരിസ്‌ ഖാനെ സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്ക്‌ എന്‍ഐഎ പത്തുലക്ഷം രൂപയും ഡല്‍ഹി പൊലീസ്‌ അഞ്ചുലക്ഷം രൂപയും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. യുപിയിലെ അസംഗഡ്‌ സ്വദേശിയാണ്‌ ആരിസ്‌ ഖാന്‍.