Breaking News

Trending right now:
Description
 
Feb 15, 2018

ബസുടമകളുമായി ചര്‍ച്ചയ്‌ക്ക്‌ തയാറാണെന്നു ഗതാഗതമന്ത്രി; സമരം അനാവശ്യം: ജസ്റ്റീസ്‌ രാമചന്ദ്രന്‍

image നിരക്ക്‌ വര്‍ധനവ്‌ അംഗീകരിക്കാതെ സമരവുമായി മുന്നോട്ടുപോകുമെന്നു പ്രഖ്യാപിച്ച സ്വകാര്യ ബസ്‌ ഉടമകളുമായി ചര്‍ച്ചയ്‌ക്ക്‌ തയാറാമെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. ആവശ്യമായ നിരക്കുവര്‍ധനയാണ്‌ നടപ്പില്‍ വരുത്തിയതെന്ന്‌ സര്‍ക്കാര്‍ അവകാശപ്പെടുന്നില്ല.എന്നാല്‍ നിലവില സാഹചര്യങ്ങളെല്ലാം സര്‍ക്കാര്‍ പരിശോധിച്ചശേഷമാണ്‌ നിരക്ക്‌ വര്‍ധന തീരുമാനിച്ചത്‌. ജസ്‌റ്റീസ്‌ രാമചന്ദ്രന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിരക്ക്‌ വര്‍ധന പ്രഖ്യാപിച്ചശേഷവും സമരം തുടരുമെന്ന ബസ്‌ ഉടമകളുടെ നിപാട്‌ തെറ്റാണ്‌. സംസ്ഥാനത്തെ സ്വകാര്യ ബസ്‌ ഉടമകള്‍ കാര്യങ്ങള്‍ മനസിലാക്കുന്നവരാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിരക്ക്‌ വര്‍ധന പ്രഖ്യാപിച്ചിട്ടും സമരം തുടരുമെന്നു പ്രഖ്യാപിച്ച ബസ്‌ ഉടമകള്‍ക്കെതിരെ ജസ്റ്റീസ്‌ രാമചന്ദ്രന്‍ രംഗത്ത്‌ എത്തി. നിലവിലെ സ്ഥിതിയില്‍ മിനിമം എട്ടു രൂപ എന്നത്‌ ന്യായമായ നിരക്കാണ്‌. എന്നാല്‍, ഡീസല്‍വില ഇനിയും ക്രമാതീതമായി ഉയര്‍ന്നാല്‍ ഈ നിരക്ക്‌ പോരാതെവരും. സര്‍ക്കാര്‍ ആരെ ഭയപ്പെട്ടാണ്‌ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്‌ വര്‍ധിപ്പിക്കാത്തതെന്നു ജസ്റ്റീസ്‌ രാമചന്ദ്രന്‍ ചോദിച്ചു. സ്വകാര്യ ബസ്‌ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ രാമചന്ദ്രന്‍ കമ്മീഷനെയാണ്‌ നിയോഗിച്ചത്‌.