Breaking News

Trending right now:
Description
 
Feb 15, 2018

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ കുടിശിക 20 മുതല്‍ വിതരണം ചെയ്യും

image കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ കുടിശിക 20 മുതല്‍ വിതരണം ചെയ്യാന്‍ തീരുമാനമായി. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. 28നകം കുടിശിക പൂര്‍ണമായി നല്‍കും. പെന്‍ഷന്‍തുക നേരത്തെ ലഭിച്ചിരുന്ന ബാങ്ക്‌ ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍ അക്കൗണ്ട്‌ തുടങ്ങണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. അക്കൗണ്ടിലേക്കു കുടിശിക അടക്കമുള്ള തുക സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണബാങ്ക്‌ നിക്ഷേപിക്കും. പെന്‍ഷന്‍കുടിശിക തീര്‍ക്കാര്‍ സര്‍ക്കാരിന്‌ 219 കോടിയാണ്‌ വേണ്ടത്‌. സഹകരണസംഘങ്ങള്‍വഴിയാണ്‌ പണം സ്വരൂപിക്കുന്നത്‌. ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാരിനു സഹകരണബാങ്ക്‌ പണം നല്‍കുന്നതെന്നു സഹകരണവകുപ്പു സെക്രട്ടറി വ്യക്തമാക്കി. ബജറ്റില്‍ ഇതിനായി തുക വകയിരുത്തിയിട്ടുള്ളതിനാല്‍ 10 ശതമാനം പലിശസഹിതം യഥാസമയത്തു വായ്‌പത്തുക പ്രാഥമിക സംഘങ്ങള്‍ക്കു മടക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.