Breaking News

Trending right now:
Description
 
Feb 15, 2018

വമ്പന്‍ മാറ്റങ്ങളുമായി ജിമെയില്‍

image ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ പ്രിയ ഇമെയില്‍ സേവന ദാതാവായ ജിമെയിലില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്താന്‍ ഗൂഗിള്‍ പദ്ധതി തയാറാക്കി. ഉപയോക്താക്കളും ജിമെയിലും തമ്മിലുള്ള വിനിമയം ഊര്‍ജിതമാക്കാന്‍ എഎംപി (ആക്‌സിലറേറ്റഡ്‌ മൊബൈല്‍ പേജസ്‌) സംവിധാനമാണ്‌ ഏര്‍പ്പെടുത്തുക. ഫ്‌ളൈറ്റ്‌ സമയം, പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അറിയാന്‍ ഉടന്‍തന്നെ ജിമെയിലില്‍ അവസരമുണ്ടാകും. ഉപയോഗത്തില്‍ കൂടുതല്‍ വേഗം വരുമെന്നും ഗൂഗിള്‍ ഉറപ്പുനല്‍കുന്നുണ്ട്‌. മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്ക്‌ അനുഭവിച്ചറിയാനായി ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്‌.