Breaking News

Trending right now:
Description
 
Feb 15, 2018

പട്ടേലിന്റെ ഏറ്റവും ഉയരമുള്ള പ്രതിമ ഉയരുന്നു

image ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്‌ഭായ്‌ പട്ടേലിന്റെ പ്രതിമ അദ്ദേഹത്തിന്റെ 143-ാം ജന്മദിനമായ ഒക്ടോബര്‍ 31നു ഉദ്‌ഘാടനം ചെയ്യും. പ്രതിമ നിര്‍മാണം അവസാനഘട്ടത്തിലാണെന്നു ഗുജറാത്ത്‌ സര്‍ക്കാര്‍ വ്യക്തമാക്കി. 182 മീറ്റര്‍ ഉയരത്തില്‍, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പെരുമയോടെയാണ്‌ നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപം സാധുബേട്‌ ദ്വീപില്‍ പട്ടേല്‍ സ്‌മാരകം ഉയരുന്നത്‌. 2013-ല്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയാണ്‌ സ്വപ്‌നപദ്ധതിക്ക്‌ തറക്കല്ലിട്ടത്‌. പ്രമുഖ ശില്‍പ്പി റാം വി.സൂതറാണ്‌ ശില്‍പത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്‌. 33,000 ടണ്‍ ഉരുക്ക്‌ ഉപയോഗിച്ചാണ്‌ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്റെ പ്രതിമയുടെ നിര്‍മാണം. 3000 കോടിയാണ്‌ പ്രതിമയുടെ നിര്‍മാണചിലവ്‌.