Breaking News

Trending right now:
Description
 
Feb 15, 2018

ബാലനെ കൊലപ്പെടുത്തി പെട്ടിയില്‍സൂക്ഷിച്ച യുവാവ്‌ അറസ്റ്റില്‍

image ഡല്‍ഹിയില്‍ ഏഴുവയസുകാരനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം പട്ടിയില്‍ അടച്ചു 37 ദിവസം കിടപ്പുമുറിയില്‍ സൂക്ഷിച്ച യുവാവിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. അവധേശ്‌ സാക്യയാണ്‌ (27) അറസ്റ്റിലായത്‌. ജനുവരി ഏഴിനു ഒന്നാംക്ലാസ്‌ വിദ്യാര്‍ഥി ആശിഷ്‌ സെയ്‌നിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സൈക്കിള്‍ വാങ്ങിത്തരാമെന്നു പറഞ്ഞാണ്‌ ആശിഷിനെ വീട്ടിലേക്കു വിളിപ്പിച്ചതും കൊലപ്പെടുത്തിയതും. വീട്ടുകാരോട്‌ 20 ലക്ഷംരൂപയോളം മോചനദ്രവ്യം വാങ്ങുക എന്നതായിരുന്നു തട്ടിക്കൊണ്ടുപോയതിനു പിന്നില്‍. കുട്ടിയുടെ മാതാപിതാക്കളോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ്‌ കൊലപാതകം നടത്തിയതും മൃതദേഹം പെട്ടിയില്‍ അടച്ചു സ്വന്തം കിടപ്പുമുറിയില്‍ ഇത്രയും ദിവസം സൂക്ഷിച്ചതും. കുട്ടിയെ കാണാനില്ലെന്ന പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ്‌ മൃതദേഹം കണ്ടെത്തി പൊലീസ്‌ അവധേശ്‌ സാക്യയെ അറസ്റ്റു ചെയ്‌തത്‌. സിബിഐയിലും ആദായനികുതി വകുപ്പിലും ഉദ്യോഗസ്ഥനായിരുന്നെന്നാണ്‌ ഇയാളുടെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിലെ വിവരം.