Breaking News

Trending right now:
Description
 
Feb 14, 2018

ഇന്ന്‌ പ്രണയദിനം: കൊച്ചിയില്‍ വിദ്യാര്‍ഥികളുടെ പ്രണയമാര്‍ച്ച്‌ പൊലീസ്‌ തടഞ്ഞു

image പ്രണയദിനത്തില്‍ എറണാകുളം ലോ കോളജിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രണയമാര്‍ച്ച്‌ പൊലീസ്‌ തടഞ്ഞത്‌ ചെറിയതോതിലുളള സംഘര്‍ഷത്തിനിടയാക്കി. ലോ കോളജില്‍നിന്നും വിദ്യാര്‍ഥികള്‍ റോസപ്പൂക്കളുമായി എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജിലേക്കാണ്‌ മാര്‍ച്ച്‌ നടത്താന്‍ തീരുമാനിച്ചിരുന്നത്‌. മാര്‍ച്ചിനുള്ള ഒരുക്കങ്ങല്‍ ലോ കോളജില്‍ ആരംഭിച്ചപ്പോള്‍തന്നെ പ്രിന്‍സിപ്പല്‍ പൊലീസിന്റെ സഹായം തേടി. സ്ഥലത്തെത്തിയ പൊലീസ്‌ ലോ കോളജില്‍നിന്നു വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്നത്‌ തടഞ്ഞു. ഇതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പൊലീസിനെതിരെ വിദ്യാര്‍ഥികള്‍ സംഘടിക്കുകയും ചെയ്‌തു. കോളജിന്‌ പുറത്തേക്ക്‌ മാര്‍ച്ച്‌ അനുവദിക്കില്ലെന്നു പൊലീസ്‌ കര്‍ശന നിലപാടെടുത്തു. ഇതില്‍പ്രതിഷേധിച്ച്‌ വിദ്യാര്‍ഥികള്‍ പൊലീസിനെതിരെ മുദ്രാവാക്യംവിളിച്ചു. എന്നാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.