Breaking News

Trending right now:
Description
 
Feb 14, 2018

കപ്പലില്‍ പൊട്ടിത്തെറി: അഞ്ചു മരണം; നിതിന്‍ ഗഡ്‌കരി അന്വേഷണത്തിന്‌ ഉത്തരവിട്ടു

image കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കിടെ എണ്ണ പര്യവേക്ഷണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുജീവനക്കാര്‍ മരിച്ചു. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സി.എസ്‌.ഉണ്ണികൃഷ്‌ണന്‍ (46), എരൂര്‍ എം.വി.കണ്ണന്‍ (44), വൈപ്പിന്‍ സ്വദേശി എം.എം.റംഷാദ്‌ (22), ഇടപ്പള്ളിയില്‍ വാടകയ്‌ക്കു താമസിക്കുന്ന കെ.ബി.ജയന്‍ (40), അടൂര്‍ സ്വദേശി ജെവിന്‍ റെജി (26) എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ ഏഴുപേര്‍ക്ക്‌ പരുക്കുണ്ട്‌. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസിയുടെ ഡ്രില്‍ ഷിപ്പായ സാഗര്‍ഭൂഷണില്‍ മുന്‍വശത്ത്‌ അടിഭാഗത്തുള്ള വാട്ടര്‍ ടാങ്കിനുള്ളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ്‌ പൊട്ടിത്തെറി ഉണ്ടായത്‌. ടാങ്കിലെ സ്റ്റീല്‍ പ്ലേറ്റുകള്‍ ഗ്യാസ്‌ കട്ടറും വെല്‍ഡിങ്‌ മെഷീനും ഉപയോഗിച്ചു മുറിച്ചു ചേര്‍ക്കുന്നതിനിടെ വാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയാണെന്നാണ്‌ പ്രാഥമിക നിഗമനം. പൊട്ടിത്തെറിയെതുടര്‍ന്നുണ്ടായ തീയും പുകയും കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയും ചെയ്‌തു. സ്‌ഫോടനത്തെക്കുറിച്ച്‌ അടിയന്തര അന്വേഷണത്തിന്‌ കപ്പല്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരി ഉത്തരവിട്ടു. അട്ടിമറി സാധ്യത കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്‌.