Breaking News

Trending right now:
Description
 
Feb 02, 2013

നൊബേല്‍ നാമനിര്‍ദേശം ചെയ്‌തവരില്‍ മലാലയും

image താലിബാന്‍ ആക്രമണത്തിന്‌ ഇരയായ പാക്കിസ്ഥാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മലാല യൂസഫ്‌സായിയെ സമാധാന നൊബേല്‍ സമ്മാനത്തിന്‌ നാമനിര്‍ദേശം ചെയ്‌തു. ഫ്രാന്‍സ്‌, കാനഡ, നോര്‍വെ എന്നിവിടങ്ങളിലെ എംപിമാരാണ്‌ മലാലയുടെ പേര്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിന്റെ പേരിലാണിത്‌. ഇക്കൊല്ലത്തെ നൊബേല്‍ സമ്മാനത്തിന്‌ നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം വെള്ളിയാഴ്‌ചയായിരുന്നു. ഒക്ടോബറില്‍ പുരസ്‌കാരം പ്രഖ്യാപിക്കും. കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ്‌ മലാലയ്‌ക്കു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്‌. ബസില്‍ സ്‌കൂളിലേക്കു പോകുമ്പോള്‍ വെടിവച്ചുവീഴ്‌ത്തുകയായിരുന്നു. കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഗുരുതരമായി പരുക്കേറ്റ മലാലയെ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കിയശേഷം വിദഗ്‌ധ ചികിത്സയ്‌ക്കായി ബ്രിട്ടനില്‍ എത്തിക്കുകയായിരുന്നു. ബ്രിട്ടനില്‍ ചികിത്സയില്‍കഴിയുന്ന മലാല സുഖംപ്രാപിച്ചുവരുന്നു.