Breaking News

Trending right now:
Description
 
Feb 13, 2018

പ്രിയാവാര്യര്‍ക്ക്‌ ആരാധകര്‍ ഏറെ

image ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒരു അഡാര്‍ ലൗവിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഗാനരംഗത്തിലെ ഒരു പെണ്‍കുട്ടിയുടെ പുരികം കൊണ്ടുള്ള അഭ്യാസവും ഒറ്റക്കണ്ണ്‌ അടച്ചുകൊണ്ടുള്ള നോട്ടവുമാണ്‌ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്‌. മാണിക്യ മലരായ.... എന്നു തുടങ്ങുന്ന ഗാനമാണ്‌ ഇപ്പോള്‍ വൈറലായിരിക്കുന്നത്‌. ചിത്രത്തിലെ നായികമാരില്‍ ഒരാളായ പ്രിയ വാര്യര്‍ ആണ്‌ ഈ ഒറ്റ രംഗത്തിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയത്‌. ഓഡിഷന്‍ വഴി അഡാര്‍ ലൗവിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതാണ്‌ പ്രിയ. ചെറിയ റോളിലേക്കാണ്‌ ആദ്യം തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട്‌ നായികമാരില്‍ ഒരാളാവുകയായിരുന്നു. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ഇപ്പോള്‍ ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്‌. കോളജ്‌ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ വിനീത്‌ ശ്രീനിവാസനാണ്‌.