Breaking News

Trending right now:
Description
 
Feb 13, 2018

ആഴ്‌ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തലസ്ഥാനത്ത്‌ ഉണ്ടാവണമെന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം

image ഇനിമുതല്‍ മന്ത്രിമാര്‍ ആഴ്‌ചയില്‍ അഞ്ചുദിവസം തിരുവനന്തപുരത്ത്‌ ഉണ്ടാവണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശം നല്‍കി. കഴിഞ്ഞ വെള്ളിയാഴ്‌ചത്തെ മന്ത്രിസഭായോഗം ക്വോറം തികയാതെ പിരിയേണ്ടിവന്ന സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്‌. ഇതിനിടെ ആര്‍ക്കെങ്കിലും തിരുവനന്തപുരം വിട്ടുപോകണമെങ്കില്‍ തന്റെ മുന്‍കൂര്‍ അനുമതിയോടെ ആകാമെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. മണ്ഡലത്തിലും മറ്റുജില്ലകളില്‍ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുക്കണമെങ്കില്‍ രണ്ടുദിവസം മതിയാവില്ലെന്നു മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ മുഖ്യമന്ത്രിയുടെ അനുമതിവാങ്ങി പോകാമെന്നു പിണറായി പറഞ്ഞത്‌. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രിമാര്‍ നാലുദിവസമെങ്കിലും തലസ്ഥാനത്ത്‌ ഉണ്ടായിരിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ ഇത്‌ ആരും പാലിക്കാതായി. വെള്ളിയാഴ്‌ചത്തെ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴുമന്ത്രിമാരാണ്‌ എത്തിയത്‌.