Breaking News

Trending right now:
Description
 
Feb 13, 2018

നിര്‍മല്‍ ചന്ദ്ര അസ്‌താന വിജിലന്‍സ്‌ ഡയറക്ടര്‍

image സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക്‌ വിജിലന്‍സ്‌ ഡയറക്ടര്‍ സ്ഥാനമുള്‍പ്പെടെ ഇരട്ടപ്പദവി നല്‍കിയത്‌ വിവാദമാവുകയും നിയമക്കുരുക്കിലാവുകയും ചെയ്‌ത സര്‍ക്കാര്‍ പകരം നിര്‍മല്‍ ചന്ദ്ര അസ്‌താനയെ വിജിലന്‍സ്‌ ഡയറക്ടറായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. വ്യാഴാഴ്‌ചയ്‌ക്കകം പുതിയ വിജിലന്‍സ്‌ ഡയറക്ടറെ നിയമിക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതിനു പിന്നാലെയായിരുന്നു അസ്‌താനയുടെ നിയമനം. തിങ്കളാഴ്‌ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നില്ല. സംസ്ഥാന പൊലീസ്‌ മേധാവി സ്ഥാനവും വിജിലന്‍സ്‌ ഡയറക്ടര്‍ പദവിയും ലോക്‌നാഥ്‌ ബെഹ്‌റ ഒരുമിച്ചു വഹിക്കുന്നതു ചട്ടവിരുദ്ധമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 1986 ബാച്ച്‌ ഐപിഎസ്‌ ഉദ്യോഗസ്ഥനായ അസ്‌താന ഉത്തര്‍പ്രദേശിലെ ബനാറസ്‌ സ്വദേശിയാണ്‌. നിലവില്‍ ഡല്‍ഹി കേരള ഹൗസില്‍ ഓഫസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയിലാണ്‌. സംസ്ഥാനത്തു സ്ഥിരം വിജിലന്‍സ്‌ ഡയറക്ടറെ നിയമിക്കാത്ത സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥ നിയമനം സര്‍ക്കാരിന്റെ ഭരണപരമായ അധികാരമാണെന്നും അതില്‍ കോടതി ഇടപെടേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്‌.