Breaking News

Trending right now:
Description
 
Feb 13, 2018

മോഹന്‍ ഭഗവത്‌ സൈന്യത്തെ അവഹേളിച്ചുവെന്ന്‌ രാഹുല്‍

image സൈന്യത്തിനു യുദ്ധസജ്ജമാകാന്‍ ആറേഴുമാസമെങ്കിലും വേണ്ടിവരുമ്പോള്‍ ആര്‍എസ്‌എസിനു മൂന്നുദിവസംമതിയെന്നു ആര്‍എസ്‌എസ്‌ മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശം വിവാദത്തിലേക്ക്‌. ബിഹാറിലെ മുസഫര്‍പുരില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തക സമ്മേളനത്തിലാണ്‌ മോഹന്‍ ഭഗവത്‌ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്‌. സംഘടനയുടെ കാര്യക്ഷമതയെക്കുറിച്ചു ആത്മവിശ്വാസം പ്രകടിപ്പിക്കുക മാത്രമേ ഇത്തരത്തിലുള്ള പരാമര്‍ശംകൊണ്ട്‌ ഉദ്ദേശിച്ചതെന്നു മോഹന്‍ ഭഗവത്‌ പിന്നീട്‌ പ്രതികരിച്ചു. എന്നാല്‍, മോഹന്‍ ഭഗവത്‌ സൈന്യത്തെ അവഹേളിക്കുകയാണ്‌ ചെയ്‌തതെന്നു ആരോപിച്ചു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തുവരുകയും ചെയ്‌തു. ആര്‍എസ്‌എസ്‌ മേധാവി തെറ്റു ഏറ്റുപറഞ്ഞ്‌ മാപ്പുപറയണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആര്‍എസ്‌എസിന്റെ റിമോട്ട്‌ കണ്‍ട്രോളിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ഇതിന്റെ വ്യക്തമായ തെളിവാണ്‌ സൈന്യത്തെ അവഹേളിച്ചുകൊണ്ടുള്ള പരാമര്‍ശമെന്നു തൃണമുല്‍ കോണ്‍ഗ്രസ്‌ കുറ്റപ്പെടുത്തി. ഭരണഘടന അനുവദിക്കുന്നെങ്കില്‍, രാജ്യത്തിന്‌ ആവശ്യമുള്ളപ്പോള്‍ മുന്നണിയിലെത്തി അതിര്‍ത്തി സംരക്ഷണച്ചുമതലയേല്‍ക്കാന്‍ ആര്‍എസ്‌എസ്‌ സന്നദ്ധമാണെന്നായിരുന്നു ഭഗവതിന്റെ പ്രസ്‌താവന.