Breaking News

Trending right now:
Description
 
Feb 12, 2018

നാഗാലാന്‍ഡില്‍ ബിജെപിയെ തോല്‍പ്പിക്കണമെന്നു ഇടയലേഖനം

image എന്തു വിലകൊടുത്തും ബിജെപിയേയും അവരെ പിന്തുണയ്‌ക്കുന്ന പാര്‍ട്ടികളെയും തോല്‍പ്പിക്കണമെന്നു ആവശ്യപ്പെട്ട്‌ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാഗാലാന്‍ഡില്‍ ക്രൈസ്‌തവസഭയുടെ ഇടയലേഖനം. ബിജെപി വന്‍ മുന്നേറ്റം ലക്ഷ്യമാക്കി എല്ലാ അടവുകളും പയറ്റാന്‍ ഒരുങ്ങുമ്പോഴാണ്‌ ക്രൈസ്‌തവ സഭ വോട്ടു ചെയ്യരുതെന്നു തങ്ങളുടെ സമൂഹത്തോട്‌ ആഹ്വാനം ചെയ്‌തത്‌. നാഗാലാന്‍ഡ്‌ ക്രൈസ്‌തവസഭകളുടെ ഉയര്‍ന്ന സംഘടനയായ നാഗാലാന്‍ഡ്‌ ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ചസ്‌ കൗണ്‍സിലാണ്‌ ബിജെപിയെ പിന്തുണയ്‌ക്കരുതെന്നു രാഷ്ട്രീയപാര്‍ട്ടികളോടും സഭാ വിശ്വാസികളോടും നിര്‍ദേശിച്ചിരിക്കുന്നത്‌. ക്രിസ്‌ത്യന്‍ ഭൂരിപക്ഷ മേഖലയായ നാഗാലാന്‍ഡിലും മേഘാലയിലും ക്രിസ്‌ത്യന്‍ സമൂഹം ആക്രമിക്കപ്പെട്ടത്‌ ബിജെപി ഭരിച്ച 2015-17 കാലഘട്ടത്തില്‍ ആയിരുന്നുവെന്നും ഇന്ത്യയില്‍ ക്രൈസ്‌തവര്‍ നശിക്കണമെന്നു ആഗ്രഹിക്കുന്ന പാര്‍ട്ടിക്കുവേണ്ടി ആളുകള്‍ ഓടുന്നത്‌ കാണുന്ന ദൈവം കരയുകയായിരിക്കുമെന്നും സഭാ ജനറല്‍ സെക്രട്ടറി ഫാ. സെലു കെയോ എഴുതി. തീവ്ര ഹിന്ദുത്വ ശക്തികള്‍ ആര്‍എസ്‌എസ്‌ പിന്തുണയുള്ള ബിജെപിയെന്ന രാഷ്ട്രീയ കക്ഷി നേതൃത്വം നല്‍കുന്ന കേന്ദ്രത്തിനു കീഴില്‍ വളരെ ശക്തി പ്രാപിച്ചെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.