Breaking News

Trending right now:
Description
 
Feb 12, 2018

ബംഗാളിലെ സിപിഎം സാമ്പത്തിക പ്രതിസന്ധിയില്‍; ഓഫിസ്‌ മുറി വാടകയ്‌ക്ക്‌ കൊടുത്തു

image അധികാരം നഷ്ടപ്പെട്ടതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കാന്‍ സിപിഎം ബംഗാളിലെ ലോക്കല്‍ കമ്മിറ്റി ഓഫിസുകളിലൊന്ന്‌ വാടകയ്‌ക്കു നല്‍കി. മാസം 15,000 രൂപയ്‌ക്ക്‌ സ്വപന്‍പാലാണ്‌ കെട്ടിടം വാടകയ്‌ക്ക്‌ എടുത്തത്‌. കോച്ചിങ്‌ സെന്റര്‍ തുടങ്ങുന്നതിനാണ്‌ കെട്ടിടം വാടകയ്‌ക്ക്‌ എടുത്തതെന്നു പറയുന്നു. മുറിയില്‍ ഉണ്ടായിരുന്ന ലെനിനും സ്റ്റാലിനും ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങള്‍ ഇതിനായി നീക്കം ചെയ്‌തു. മുറിയുടെ പുനരുദ്ധാരണ ജോലികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്‌. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ അധികാരം പിടിക്കും മുമ്പ്‌ സംസ്ഥാനത്തെ സിപിഎം ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന പൂര്‍വ ബര്‍ധമാന്‍ ജില്ലയിലെ ഗുസ്‌കാര നഗരസഭയിലുള്ള ലോക്കല്‍ കമ്മിറ്റി ഓഫിസാണ്‌ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ്‌ വാടകയ്‌ക്ക്‌ നല്‍കിയത്‌.