Breaking News

Trending right now:
Description
 
Feb 12, 2018

15 മാസം പിന്നിട്ടു; നിരോധിച്ച നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ല

image നോട്ട്‌ നിരോധനത്തെ തുടര്‍ന്ന്‌ ബാങ്കുകളില്‍ തിരിച്ചുനല്‍കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ലെന്നു റിസര്‍വ്‌ ബാങ്ക്‌ വെളിപ്പെടുത്തി. നോട്ട്‌ റദ്ദാക്കല്‍ പ്രാബല്യത്തില്‍വന്നിട്ടു 15 മാസം പിന്നിട്ടപ്പോഴാണ്‌ എണ്ണിത്തീര്‍ന്നില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌. അതിസൂക്ഷ്‌മതയോടെ യഥാര്‍ഥ നോട്ടുകളുടെ കൃത്യമായ കണക്കെടുക്കുന്നതിനാലാണു ഇതിനു സമയമെടുക്കുന്നതെന്നാണ്‌ ബന്ധപ്പെട്ടവരുടെ വിശദീകരണം. വിവരാന്വേഷണ നിയമപ്രകാരം പിടിഐ ലേഖകന്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിപറയുകയായിരുന്ന്‌ ബാങ്ക്‌ അധികൃതര്‍. വ്യാജനോട്ടുകള്‍ കണ്ടെത്തുന്നതിന്‌ യന്ത്രസഹായത്തോടെയാണ്‌ നോട്ട്‌ എണ്ണുന്നത്‌. വാണിജ്യബാങ്കുകളുടെ നോട്ടെണ്ണല്‍ യന്ത്രങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്‌. അസാധുനോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും നോട്ടുകള്‍ വ്യാജമല്ലെന്നു ഉറപ്പാക്കുന്നതിനുമുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തിലാണ്‌ നടക്കുന്നത്‌. എന്നാല്‍, പഴയനോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തുന്നത്‌ എന്നു അവസാനിക്കുമെന്ന്‌ വ്യക്തമാക്കാന്‍ ബാങ്ക്‌ അധികൃതര്‍ തയാറായില്ല. നോട്ട്‌ എണ്ണുന്നത്‌ എവിടെയാണെന്ന ചോദ്യത്തിനും മറുപടി ലഭിച്ചില്ല. റിസര്‍വ്‌ ബാങ്ക്‌ ഏറ്റവും ഒടുവില്‍ നല്‍കിയ കണക്കുപ്രകാരം 15.28 ലക്ഷംകോടി രൂപയുടെ നോട്ടുകളാണ്‌ തിരികെ ലഭിച്ചത്‌. ഇതാവട്ടെ നിരോധിച്ച നോട്ടുകളുടെ 99 ശതമാനം വരും. കള്ളപ്പണം തിരികെ കൊണ്ടുവരുക, അഴിമതിയും ഭീകരപ്രവര്‍ത്തനവും ഇല്ലായ്‌മ ചെയ്യുക തുടങ്ങിയ അവകാശവാദങ്ങളോടെ 2016 നവംബര്‍ എട്ടിനു അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്‌.