Breaking News

Trending right now:
Description
 
Feb 12, 2018

സുന്‍ജ്വാന്‍ ആക്രമണം: പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ഗര്‍ഭിണി പ്രസവിച്ചു

image ജയ്‌ഷെ മുഹമ്മദ്‌ ഭീകരര്‍ ജമ്മുവിലെ സുന്‍ജ്വാന്‍ കരസേന ക്യാംപിനു നേര്‍ക്ക്‌ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. തന്റെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചതില്‍ വലിയ നന്ദിയുണ്ടെന്നു യുവതി പ്രതികരിച്ചു. ഭീകരരുടെ വെടിയേറ്റ്‌ ഗുരുതരമായി പരുക്കേറ്റ ഇവരെ ജമ്മുവിലെ സൈനിക ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചിരുന്നത്‌. ക്യാംപിനു നേര്‍ക്കു ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ ഭീകരാക്രമണം ഉണ്ടായത്‌. ജമ്മു-പഠാന്‍കോട്ട്‌ ബൈപാസിനോടു ചേര്‍ന്നുള്ള ഇന്‍ഫന്‍ട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്കാണു സൈനിക വേഷത്തില്‍ ഭീകരര്‍ ഇരച്ചുകയറി ആക്രമണം നടത്തിയത്‌.