Breaking News

Trending right now:
Description
 
Feb 12, 2018

സഹവര്‍ത്തിത്വത്തിന്റെ ചരിത്ര നിക്ഷേപങ്ങള്‍ പ്രതിരോധത്തിന്റെ ആയുധമാക്കുക-ഹിസ്‌റ്ററി കോണ്‍ഫറന്‍സ്‌

image കോഴിക്കോട്‌: സാമുദായിക ധ്രൂവികരണവും സംഘര്‍ഷങ്ങളും അധികാരത്തിന്റെ മൂലധനമായി മാറുന്ന കാലത്ത്‌ രാജ്യത്തിന്റെ സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലുമധിഷ്ടിതമായ പാരമ്പ്യരത്തെ കണ്ടെടുത്ത്‌ പ്രതിരോധം തീര്‍ക്കണമെന്നു കോഴിക്കോട്‌ ജെഡിടി ക്യാംപസില്‍ സംഘടിപ്പിച്ച സാമൂഹ്യ സഹവര്‍ത്തിത്വം കേരള ചരിത്ര പാഠങ്ങള്‍ ഹിസ്റ്ററി കോണ്‍ഫറന്‍സ്‌ അഭിപ്രായപ്പെട്ടു. വിവിധ സമുദായങ്ങളുടെയും വംശങ്ങളുടെയും സൗഹാര്‍ദമാണ്‌ സമൂഹ രൂപവത്‌കരണത്തിന്റെ അടിസ്ഥാനമായി രാജ്യത്ത്‌ പ്രവര്‍ത്തിച്ചത്‌. രാജ്യത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതുന്ന സംഘപരിവാര്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ ദുര്‍വ്യാഖ്യാനിക്കുകയാണെന്നു കോണ്‍ഗ്രസ്‌ ഉദ്‌ഘാടനം ചെയ്‌തു പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. കേരള മുസ്ലീം ഹെറിറ്റേജ്‌ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ അധ്യക്ഷതവഹിച്ചു. പ്രമുഖ ചരിത്രകാരന്‍ ഡോ.എം.ജി.എസ്‌.നാരായണന്‍, എം.ഐ.ഷാനവാസ്‌ എംപി, ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എംപി, ബിനോയ്‌ വിശ്വം, മുന്‍ എംപി ടി.കെ.ഹംസ, ചരിത്രകാരന്‍ കെ.കെ.കൊച്ച്‌, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ചരിത്രവിഭാഗം തലവന്‍ ഡോ.കെ.എസ്‌.മാധവന്‍, ജമാ അത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷന്‍ പി.മുജിബ്‌ റഹ്മാന്‍, കോ ഓര്‍ഡിനേറ്റര്‍ ശിഹാബ്‌ പൂക്കോട്ടൂര്‍, ഫൈസല്‍ പൈങ്ങോട്ടായി എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിന്റെ സൗഹൃദ പാരമ്പര്യം ചരിത്രപാഠങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ.കെ. അബ്ദുസത്താര്‍, എം.പി.മുജീബ്‌ റഹ്മാന്‍, എം.എ.അജ്‌മല്‍മുഈന്‍, എ.എസ്‌.അജിത്‌കുമാര്‍, ഇ.എസ്‌.അസ്ലം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരളാ മുസ്ലീം ഹെറിറ്റേജ്‌ ഫൗണ്ടേഷനാണ്‌ ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ സംഘാടകര്‍.