Breaking News

Trending right now:
Description
 
Feb 11, 2018

ജസ്‌റ്റീസ്‌ ലോയയുടെ മരണം: പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു

image സിബിഐ ജഡ്‌ജി ബി.എച്ച്‌.ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ചു സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നു പ്രതിപക്ഷം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷകക്ഷി നേതാക്കള്‍ രാഷ്ട്രപതി റാം നാഥ്‌ കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി. 15 രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള 114 എംപിമാര്‍ ഒപ്പിട്ട നിവേദനം സംഘം രാഷ്ട്രപതിക്കു കൈമാറി. ലോയയും അദ്ദേഹവുമായി ബന്ധപ്പെട്ട രണ്ടുപേരും ദുരൂഹസാഹചര്യത്തില്‍ മരിച്ചത്‌ ആശങ്കയുണര്‍ത്തുന്നു. എന്നാല്‍, സിബിഐ അന്വേഷണം നടത്തുന്നതിനോടു യോജിക്കുന്നില്ല- നിവേദനത്തില്‍ പറയുന്നു. പ്രതിപക്ഷത്തെ ബിഎസ്‌പി മാത്രം ഒപ്പിട്ടിട്ടില്ല.