Breaking News

Trending right now:
Description
 
Feb 11, 2018

മാരാമണ്‍ കണ്‍വന്‍ഷന്‌ ഇന്നു തുടക്കം

image പമ്പാമണല്‍പുറത്ത്‌ ആരംഭിക്കുന്ന 123-ാമത്‌ മാരാമണ്‍ കണ്‍വന്‍ഷനു ഇന്നു തുടക്കം കുറിക്കും. 18നു സമാപിക്കും. ഇന്നു ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയമെത്രാപ്പോലിത്ത പ്രാരംഭ പ്രാര്‍ഥനയ്‌ക്കു നേതൃത്വം നല്‍കും. മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. സഭയുടെ ഭക്തിഗാന വിഭാഗത്തിലെ 101 അംഗ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്‌ ഡോ.യുയാക്കിം മാര്‍ കൂറിലോസ്‌ അധ്യക്ഷതവഹിക്കും. ഫ്‌ളോറിഡ ബിഷപ്‌ പീറ്റര്‍ ഡേവിഡ്‌ ഈറ്റണ്‍, ചെന്നൈയില്‍നിന്നുള്ള റവ.ഡോ.ഫ്രാന്‍സിസ്‌ സുന്ദര്‍രാജ്‌, ഡല്‍ഹിയില്‍നിന്നുള്ള ഡോ.ആര്‍.രാജ്‌കുമാര്‍, ഡോ.വിനോദ്‌ വിക്ടര്‍, ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌, ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, തോമസ്‌ മാര്‍ തിമോത്തിയോസ്‌, ഡോ.ഐസക്‌ മാര്‍ പീലക്‌സിനോസ്‌, ഡോ. ഏബ്രഹാം മാര്‍ പൗലോസ്‌, ഡോ.മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, ഗ്രിഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌, ഡോ.തോമസ്‌ മാര്‍ തീത്തോസ്‌ എന്നിവര്‍ വിവിധ ദിവസങ്ങളിലെ കണ്‍വന്‍ഷനില്‍ പ്രസംഗിക്കും.13നു 10നു നടത്തുന്ന യോഗത്തില്‍ ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്തയും 14നു രാവിലെ സഭാ ഐക്യ സമ്മേളനത്തില്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസും പ്രഭാഷണം നടത്തും.