Breaking News

Trending right now:
Description
 
Feb 11, 2018

കെഎസ്‌ആര്‍ടിസിയുടെ പെന്‍ഷന്‍കുടിശിക: 284 കോടിരൂപ ഈമാസം വിതരണം ചെയ്യും

image കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ കുടിശിക ഈമാസം വിതരണം ചെയ്യുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ആറുമാസത്തെ കുടിശിക 224 കോടിയും ജനുവരിയിലെ പെന്‍ഷനും ഉള്‍പ്പെടെ 284 കോടിരൂപയാണ്‌ ഈ മാസം വിതരണം ചെയ്യുക. കുടിശികത്തുക ഒറ്റത്തവണയായി പെന്‍ഷന്‍കാര്‍ക്കു നല്‍കും. അടുത്ത ജൂലൈവരെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 300 കോടി രൂപ സര്‍ക്കാരിനുവേണ്ടിവരും. കുടിശികവിതരണം അടുത്തയാഴ്‌ച തുടങ്ങും. ഇതുവരെയുള്ള പെന്‍ഷന്‍കുടിശികയും അടുത്ത ജൂലൈവരെയുള്ള പെന്‍ഷനും ഉള്‍പ്പെടെ സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കുമെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. അതിനുശേഷം പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണബാങ്കുകളില്‍നിന്നു വായ്‌പയെടുത്തു പെന്‍ഷന്‍ വിതരണം ചെയ്യുന്നതുസംബന്ധിച്ച്‌ കെഎസ്‌ആര്‍ടിസിയും സഹകരണവകുപ്പുകളും തമ്മില്‍ കരാര്‍ ഉണ്ടാക്കി.