Breaking News

Trending right now:
Description
 
Feb 11, 2018

പെണ്‍കുട്ടികള്‍ മദ്യപിക്കുന്നതില്‍ ആശങ്കയുണ്ടെന്ന്‌ ഗോവ മുഖ്യമന്ത്രി

image പെണ്‍കുട്ടികള്‍ മദ്യപിക്കുന്നതില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശങ്കപ്രകടിപ്പിച്ചു. ഗോവയിലെ നിയമവകുപ്പ്‌ സംഘടിപ്പിച്ച സ്റ്റേറ്റ്‌ യൂത്ത്‌ പാര്‍ലമെന്ററിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഞാന്‍ ഭയന്നുതുടങ്ങിയിരിക്കുന്നു. കാരണം പെണ്‍കുട്ടികള്‍പോലും ബിയര്‍ കുടിച്ചു തുടങ്ങിയിരിക്കുന്നു. സഹിഷ്‌ണുതയുടെ അതിര്‌ കടന്നതിന്റെ ലക്ഷണമാണിത്‌. ഞാന്‍ എല്ലാവരെയും കുറിച്ചല്ല പറയുന്നത്‌. ഞാന്‍ ഇവിടെ ഇരിക്കുന്നവരെക്കുറിച്ചുമല്ല പറയുന്നത്‌. മയക്കുമരുന്നു ശൃംഖലയ്‌ക്കെതിരെ സര്‍ക്കാര്‍ പോരാട്ടം തുടരുകയാണ്‌. ലഹരിമരുന്നുകള്‍ കണ്ണില്‍നിന്നു മറയുന്നതുവരെ അത്‌ തുടരുമെന്നു പരീക്കര്‍ വ്യക്തമാക്കുകയും ചെയ്‌തു. ലഹരിമരുന്ന്‌ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കോളജുകളില്‍ ഇത്‌ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഞാന്‍ കരുതുന്നില്ലെന്നു പരീക്കര്‍ വ്യക്തമാക്കി. ഗോവായിലെ യുവാക്കള്‍ അധ്വാനിക്കാന്‍ തയാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.