Breaking News

Trending right now:
Description
 
Feb 11, 2018

റഫാല്‍ ഇടപാട്‌ രാജ്യകണ്ട വലിയ അഴിമതി: രാഹുല്‍ഗാന്ധി

image റഫാല്‍ യുദ്ധവിമാന ഇടപാട്‌ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും തന്റെ ചോദ്യങ്ങള്‍ക്ക്‌ പ്രധാനമന്ത്രിക്കു മറുപടിയില്ലെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊതുമേഖലാ സ്ഥാപനമായ ബെംഗളൂരു ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്‌സ്‌ ലിമിറ്റഡിനു നല്‍കിയ റഫാല്‍ കരാര്‍ പ്രധാനമന്ത്രിയുടെ വേണ്ടപ്പെട്ടവര്‍ക്ക്‌ നല്‍കുകയായിരുന്നു. ഫ്രഞ്ച്‌ സന്ദര്‍ശനത്തിനിടെയായിരുന്നു മോദി കരാറില്‍ മാറ്റം വരുത്തിയത്‌. ഇക്കാര്യങ്ങള്‍ സംബന്ധിച്ചു താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ കോണ്‍ഗ്രസിനെതിരെ പ്രസംഗിക്കാനാണ്‌ അദ്ദേഹം സമയം കണ്ടെത്തുന്നതെന്നു രാഹുല്‍ വ്യക്തമാക്കി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്‌ പ്രചാരണത്തിനു തുടക്കം കുറിച്ചു ഹൊസ്‌പേട്ടിലെ വന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. പിന്നോട്ടു നോക്കിയുള്ള മോദിയുടെ ഭരണമാണ്‌ നോട്ട്‌ റദ്ദാക്കല്‍, ജിഎസ്‌ടി തുടങ്ങിയ അപകടങ്ങള്‍ക്ക്‌ വഴിയൊരുക്കിയതെന്നു അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച്‌ പ്രസംഗിക്കാനല്ല രാജ്യത്തെ ജനങ്ങള്‍ മോദിയെ പ്രധാനമന്ത്രിയാക്കിയത്‌. രാജ്യത്തിനുവേണ്ടിയുള്ള സര്‍ക്കാരിന്റെ ഭാവിനടപടികള്‍ എന്താണെന്നു അറിയാന്‍ ജനങ്ങള്‍ക്കു താല്‍പര്യമുണ്ട്‌. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചു പ്രസംഗിക്കാനല്ല രാജ്യം മോദിയെ പ്രധാനമന്ത്രിയാക്കിയതെന്നു രാഹുല്‍ വ്യക്തമാക്കി.