Breaking News

Trending right now:
Description
 
Feb 11, 2018

സൈനിക ക്യാംപില്‍ വീണ്ടും ഭീകരാക്രമണം: രണ്ട്‌ ജവാന്മാര്‍ക്ക്‌ വീരമൃത്യു

image 15 മാസത്തിനുശേഷം ജമ്മുകാഷ്‌മീരില്‍ സൈനിക ക്യാംപിനു നേര്‍ക്ക്‌ ഭീകരാക്രമണം. രണ്ട്‌ സൈനികര്‍ വീരമൃത്യുവരിച്ചു. മേജര്‍ അടക്കം ഒമ്പതു പേര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്‌. രണ്ടു ഭീകരരെയും വധിച്ചു. ശനിയാഴ്‌ച പുലര്‍ച്ചയാണ്‌ ജമ്മുവിലെ സുന്‍ജ്വാന്‍ ക്യാംപിനു നേര്‍ക്ക്‌ ജയ്‌ഷെ മൂഹമ്മദ്‌ ഭീകര്‍ ആക്രമണം നടത്തിയത്‌. ക്യാംപിന്റെ പിന്നിലൂടെ അകത്തുപ്രവേശിച്ച ഭീകരരുടെ കൈയില്‍ തോക്കുകളും ഗ്രനേഡുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ ഉണ്ടായിരുന്നു. ഭീകരര്‍ക്കുനേരെ സൈന്യം പ്രതിരോധം തീര്‍ത്തതോടെ അവര്‍ ക്യാംപിനുള്ളിലെ ക്വാര്‍ട്ടേഴ്‌സില്‍ ഒളിച്ചു. ഇതിനിടെ രണ്ടുപേരെ സൈന്യം വധിച്ചു ക്വാര്‍ട്ടേഴ്‌സ്‌ വളഞ്ഞ്‌ കൂടുതല്‍ പേര്‍ക്കായി തിരച്ചിലിലാണ്‌. ആക്രമണം നടക്കുന്ന സമയത്ത്‌ നൂറ്റമ്പതോളം കുടുംബങ്ങള്‍ ക്യാംപിലുണ്ടായിരുന്നു. ക്യാംപില്‍ സ്‌ത്രീകളും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ വളരെ ശ്രദ്ധയോടെയായിരുന്നു സൈന്യത്തിന്റെ നീക്കം നടത്തുന്നതെന്നു സൈനിക വക്താവ്‌ വ്യക്തമാക്കി. കൂടുതല്‍ ഭീകരര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്താന്‍ ഹെലികോപ്‌റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്‌. സ്‌പെഷല്‍ ഓപ്പറേഷന്‍സ്‌ ഗ്രൂപ്പും കരസേനയുടെ പ്രത്യേക ദൗത്യസംഘവുമാണ്‌ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. 2016 നവംബര്‍ 29നു ജമ്മുവിലെ നെഗ്രോട്ട ക്യാംപ്‌ ആ്‌ക്രമിച്ച ഭീകരര്‍ ഏഴു സൈനികരെ കൊലപ്പെടുത്തിയിരുന്നു. മൂന്നുഭീകരരെ അന്നു സൈന്യം വധിച്ചു. സുബേദാര്‍ മദന്‍ലാല്‍ ചൗദരി (49), ഹവില്‍ദാര്‍ ഹബീബുല്ല ഖൂറേഷി (42) എന്നിവരാണ്‌ വീരമൃത്യുവരിച്ച ജവാന്മാര്‍.