Breaking News

Trending right now:
Description
 
Feb 10, 2018

മുഗള്‍ ഭരണാധികാരി ഔറംഗസേവ്‌ തീവ്രവാദി: ബിജെപി എംപി മഹേഷ്‌ ഗിരി

image മുഗള്‍ ഭരണാധികാരി ഔറംഗസേവ്‌ തീവ്രവാദിയായിരുന്നുവെന്നു കിഴക്കന്‍ ഡല്‍ഹിയില്‍നിന്നുള്ള ബിജെപി എംപി മഹേഷ്‌ ഗിരി. ഔറംഗസേവ്‌ ഒരു ഭീകരനായിരുന്നു. അയാള്‍ ചെയ്‌തതിനുള്ള ശിക്ഷ അയാള്‍ക്കു ലഭിച്ചില്ല. ഔറംഗസേവിന്റെ പേരിലുണ്ടായിരുന്ന റോഡിന്റെ പേര്‌ പക്ഷേ മാറ്റാന്‍ കഴിഞ്ഞുവെന്നാണ്‌ ആശ്വാസം-മഹേഷ്‌ ഗിരി പറയുന്നു. ലൂട്ട്യന്‍സ്‌ ഡല്‍ഹിയിലെ ഔറംഗസേബ്‌ റോഡിന്റെ പേര്‌ ഡോ.എ.പി.ജെ. അബ്ദുള്‍കലാം റോഡ്‌ എന്നാക്കി മാറ്റിയതിനെ പരാമര്‍ശിച്ചായിരുന്നു എംപിയുടെ പ്രസ്‌താവന. ഈ നീക്കത്തിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്‌ മഹേഷ്‌ ഗിരി എംപിയായിരുന്നു. ഔറംഗസേവിന്റെ സഹോദരന്‍ ദാരാ ഷിക്കോ മതപരവും മതവിരുദ്ധവുമായ ആശയങ്ങളെ തുലനം ചെയ്‌ത്‌ സ്വാംസീകരിക്കാന്‍ കഴിയുന്ന പണ്ഡിതനായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച്‌ കുട്ടികള്‍ക്കുള്ള പാഠപുസ്‌തകങ്ങളില്‍ വിവരിക്കേണ്ടതുണ്ടെന്നും ഔറംഗസേവിനെക്കുറിച്ച്‌ മാത്രം പഠിപ്പിക്കുന്നതിലൂടെ ചരിത്രംതന്നെ തിരുത്തുകയാണ്‌ ചെയ്യുന്നതെന്നും മഹേഷ്‌ ഗിരി വാദിക്കുന്നു.