Breaking News

Trending right now:
Description
 
Feb 08, 2018

നടന്‍ ജിതേന്ദ്രയ്‌ക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍

image ബോളിവുഡ്‌ നടന്‍ ജിതേന്ദ്ര പീഡിപ്പിച്ചുവെന്ന്‌ ആരോപിച്ച്‌ അമ്മാവന്റെ മകള്‍ രംഗത്ത്‌. 47വര്‍ഷം മുമ്പാണ്‌ പീഡിപ്പിക്കപ്പെട്ടത്‌. ഇവര്‍ പൊലീസില്‍ പരാതി നല്‍കി. 1971 ജനുവരിയിലായിരുന്നു പീഡനം. മീ ടൂ ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു വെളിപ്പെടുത്തല്‍. ഹോട്ടല്‍മുറിയില്‍ എത്തിച്ചു തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ്‌ അടുത്തബന്ധുവിന്റെ ആരോപണം. സംഭവസമയത്ത്‌ ഇവര്‍ക്ക്‌ 18 വയസും ജിതേന്ദ്രയ്‌ക്ക്‌ 28 വയസുമായിരുന്നു പ്രായം. പണവും സ്വാധീനവും ഉള്ളതിനാല്‍ അയാള്‍ക്കെതിരെ തനിക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പീഡനവിവരം തന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ തകര്‍ന്നുപോവുമായിരുന്നു. അതിനാലാണ്‌ പുറത്തുപറയാതെ ഇത്രയും നാള്‍ മനസില്‍ അടക്കിവച്ചത്‌. അടുത്ത ബന്ധുവില്‍നിന്നുണ്ടായ ദുരനുഭവം മനസില്‍ വലിയ അഘാതം ഏല്‍പ്പിച്ചുവെന്നും പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.