Breaking News

Trending right now:
Description
 
Feb 08, 2018

മോദിയുടെ ഭാര്യയ്‌ക്ക്‌ കാര്‍ അപകടത്തില്‍ പരുക്ക്‌, ഡ്രൈവര്‍ മരിച്ചു

image പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കിനു പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ ഇവരുടെ ബന്ധുവും ഡ്രൈവറുമായ ബസന്ത്‌ ബായി മോദി (67) മരിച്ചു. പരുക്കേറ്റ യശോദ ബെന്നിനെയും മറ്റു രണ്ടുസ്‌ത്രീകളെയും സുരക്ഷാ ഭടനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ സുരക്ഷാ ഭടന്റെ നില ഗുരുതരമാണ്‌. രാജസ്ഥാനിലെ ബാരാന്‍ ജില്ലയില്‍നിന്ന്‌ ഉദയ്‌പൂരിലേക്കുള്ള യാത്രയ്‌ക്കിടെ കോട്ട-ചിത്തോര്‍ഗഡ്‌ നാലുവരിപ്പാതയില്‍ ബേഗുവില്‍ ബുധനാഴ്‌ച രാവിലെ 10നായിരുന്നു അപകടം. മുമ്പില്‍പോയ ട്രക്കിലെ ഡ്രൈവര്‍ പെട്ടെന്ന്‌ ബ്രേക്ക്‌ ഇട്ടതോടെ പിന്നാലെ എത്തിയ ഇവരുടെ കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. അഞ്ചുവയസുള്ള കുട്ടിയടക്കം ഏഴുപേരാണ്‌ കാറില്‍ ഉണ്ടായിരുന്നത്‌.