Breaking News

Trending right now:
Description
 
Feb 08, 2018

കൊപ്രായുടെ താങ്ങുവില ക്വിന്റലിന്‌ 7750 രൂപയായി വര്‍ധിപ്പിച്ചു

image കൊപ്രായുടെ താങ്ങുവില വര്‍ധിപ്പിച്ചു. മില്‍ കൊപ്ര താങ്ങുവില ക്വിന്റലിന്‌ 6500 രൂപയില്‍നിന്ന്‌ 7500 രൂപയായും ഉണ്ടക്കൊപ്ര താങ്ങുവില ക്വിന്റലിന്‌ 6785 രൂപയില്‍നിന്നു 7750 രൂപയായുമാണ്‌ വര്‍ധിപ്പിച്ചത്‌. നാളികേര കര്‍ഷകര്‍ക്കു ന്യായവില ഉറപ്പുവരുത്താനും രാജ്യത്തെ നാളികേര ഉല്‍പ്പാദനവും ഉത്‌പാദനക്ഷമതയും ഉയര്‍ത്താനും ലക്ഷ്യമിട്ടാണ്‌ വര്‍ധന. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ഇതുസംബന്ധിച്ചു തീരുമാനമെടുക്കുകയായിരുന്നു. ഉത്‌പാദനച്ചെലവ്‌, ആഭ്യന്തര, രാജ്യാന്തര വിപണിയിലെ ഭക്ഷ്യഎണ്ണ വിലകള്‍, കൊപ്രസംസ്‌കരണ ചെലവ്‌, ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ആഘാതം എന്നീ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ്‌ നടപടി. നാളികേര ഉല്‍പാദന സംസ്ഥാനങ്ങളില്‍ താങ്ങുവില ഉറപ്പാക്കാന്‍ സംഭരണം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു നാഫെഡും ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനും കേന്ദ്ര നോഡല്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കും.