Breaking News

Trending right now:
Description
 
Feb 08, 2018

ദിലീപിന്റെ ഹര്‍ജി തള്ളി; കേസ്‌ സെഷന്‍സ്‌ കോടതിയിലേക്ക്‌

image യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ പ്രധാനപ്രതി നടന്‍ ദിലീപിനു കൈമാറാനാവില്ലെന്നു അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി വ്യക്തമാക്കി. ഈ ദൃശ്യങ്ങള്‍ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ നല്‍കുരുതെന്ന പ്രോസിക്യൂഷന്‍ നിലപാട്‌ കോടതി അംഗീകരിച്ചു. ഇതോടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ദിലീപ്‌ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്‌തു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനോടൊപ്പമുള്ള സ്‌ത്രീ ശബ്ദം സംശയകരമാണെന്നുമായിരുന്നു ദിലീപിന്റെ വാദം.വിചാരണയ്‌ക്ക്‌ മുമ്പ്‌ എല്ലാ തെളിവുകളും ലഭിക്കാന്‍ പ്രതിക്ക്‌ അവകാശമുണ്ടെന്നു കാണിച്ചായിരുന്നു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ദിലീപ്‌ ഹര്‍ജി നല്‍കിയത്‌. കേസിന്റെ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ പീഡനക്കുറ്റം അടക്കമുള്ള അതീവ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുള്ളതിനാല്‍ വിചാരണ നടപടികള്‍ക്കുവേണ്ടി കേസ്‌ സെഷന്‍സ്‌ കോടതിക്കു കൈമാറി. കേസില്‍ എട്ടാം പ്രതിയാണ്‌ ദിലീപ്‌. കേസിലെ മുഴുവന്‍ പ്രതികളും ഹാജരാകണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദിലീപ്‌, അഡ്വ.പ്രദീഷ്‌ ചാക്കോ, അഡ്വ.രാജു ജോസഫ്‌ എന്നിവര്‍ കോടതിയിലെത്തിയില്ല.