Breaking News

Trending right now:
Description
 
Feb 08, 2018

തമിഴ്‌നാട്ടില്‍ മലയാളി ഗുണ്ടയുടെ പിറന്നാള്‍ ആഘോഷത്തിനിടെ പിടിയിലായത്‌ 73 ഗുണ്ടകള്‍

image തമിഴ്‌നാട്ടില്‍ കാഞ്ചിപുരത്തു മലയാളി ഗുണ്ടാനേതാവ്‌ തിരുവനന്തപുരം സ്വദേശി ബിനുവിന്റെ പിറന്നാള്‍ ആഘോഷ സ്ഥലം വളഞ്ഞ പൊലീസ്‌ 73 ഗുണ്ടകളെ അറസ്റ്റു ചെയ്‌തു. ചെന്നൈ-കാഞ്ചിപുരം അതിര്‍ത്തിപ്രദേശമായ മലയംപക്കത്ത്‌ താല്‍ക്കാലിക പന്തലിലായിരുന്നു ബിനുവിന്റെ നാല്‍പതാംപിറന്നാള്‍ ആഘോഷം. പൊലീസ്‌ പന്തല്‍വളഞ്ഞതോടെ ബിനുവും അടുത്തകൂട്ടാളികളായ വിക്കിയും കനകരാജും രക്ഷപ്പെട്ടു. അമ്പതിലേറെയുള്ള പൊലീസ്‌ സംഘം തോക്ക്‌ ചൂണ്ടിയാണ്‌ കീഴ്‌പ്പെടുത്തിയത്‌. മുപ്പതിലേറെപ്പേരെ സംഭവസ്ഥലത്തുവച്ചുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രക്ഷപ്പെട്ട മറ്റുള്ളവരെ തിരച്ചിലിനിടെ പ്രദേശത്തുനിന്നു പിടികൂടി. ചൊവ്വാഴ്‌ച വൈകിട്ട്‌ നടന്ന വാഹനപരിശോധനയ്‌ക്കിടെ പൊലീസ്‌ പിടിയിലായ മദന്‍ എന്ന ഗുണ്ടയാണ്‌ പിറന്നാള്‍ ആഘോഷത്തെക്കുറിച്ച്‌ പൊലീസിന്‌ വിവരം നല്‍കിയത്‌. വടിവാള്‍ ഉപയോഗിച്ച്‌ ബിനു കേക്കു മുറിച്ചു. വൈകാതെയായിരുന്നു പൊലീസ്‌ സംഘം ഗുണ്ടകളെ വളഞ്ഞത്‌. ബിനു വടിവാള്‍കൊണ്ടു കേക്കുമുറിക്കുന്ന ചിത്രം ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഗുണ്ടകള്‍ മദ്യപിച്ചു വടിവാളും മറ്റു ആയുധങ്ങളുമായി സമീപത്തെ റോഡില്‍ നൃത്തച്ചുവടുകള്‍വച്ചിരുന്നു. ചൊവ്വാഴ്‌ച രാത്രി ഒമ്പതിനു പൊലീസ്‌ നടത്തിയ ഗുണ്ടാവേട്ട ബുധനാഴ്‌ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ട്‌ കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ഫോണുകള്‍, വിടിവാളുകള്‍, കത്തികള്‍ എന്നിവയും പിടിച്ചെടുത്തു. പിടിയിലായവരില്‍ ഭൂരിഭാഗംപേരും വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളാണ്‌. ചൂളൈമേട്ടില്‍ താമസിക്കുന്ന ബിനുവിന്റെ പേരില്‍ മൂന്നു കൊലപാതകം ഉള്‍പ്പെടെ എട്ടുകേസുകള്‍ ഉണ്ട്‌.