Breaking News

Trending right now:
Description
 
Feb 08, 2018

തയ്‌ വാനില്‍ തുടരെ ഭൂകമ്പം: ആറുമരണം

image തയ്‌ വാനില്‍ വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്‌. റിക്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്‌ച രാത്രിയിലാണ്‌ ഉണ്ടായത്‌. രാജ്യത്തിന്റെ കിഴക്കന്‍ തീരനഗരമായ ഹുവാലിയനിലാണ്‌ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതെന്നാണ്‌ റിപ്പോര്‍ട്ട്‌. ചൊവ്വാഴ്‌ച രാത്രിയിലും ഇവിടെ ഭൂകമ്പം ഉണ്ടായി. ചൊവ്വാഴ്‌ചത്തെ ഭൂകമ്പം 6.4 തീവ്രതയാണ്‌ റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്‌. ആറുപേര്‍ മരിച്ചു. 256 പേര്‍ക്കു പരുക്കേറ്റു. 88 പേരെ കാണാതായി. കാണാതായവരില്‍ 40 പേരെങ്കിലും യുമെനിലെ നിലംപൊത്തിയ 12 നില കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നു ചൈനാ സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടുചെയ്‌തു. ചൈന, ദക്ഷിണകൊറിയ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവരും പരുക്കേറ്റവരില്‍ ഉള്‍പ്പെടുമെന്നാണ്‌ വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്‌. ഭൂകമ്പത്തെ തുടര്‍ന്ന്‌ ഹുവാലിയനില്‍ ആഡംബര ഹോട്ടല്‍ ഉള്‍പ്പെടെ ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപൊത്തി. റോഡുകള്‍ തകര്‍ന്നു. വൈദ്യുതി, ജലവിതരണം തകരാറിലാവുകയും ചെയ്‌തു.