Breaking News

Trending right now:
Description
 
Feb 08, 2018

സിറിയയിലെ വിമതമേഖലയില്‍ വ്യോമാക്രമണം: 136 പേര്‍ കൊല്ലപ്പെട്ടു

image സിറിയയിലെ വിമതമേഖലയില്‍ രണ്ടുദിവസത്തിനുള്ളില്‍ നടന്ന വ്യോമാക്രമണത്തില്‍ 136 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ഡമാസ്‌ക്കസിലെ കിഴക്കന്‍ ഗോട്ടുവയിലാണ്‌ സിറയയുടെയും റഷ്യയുടെയും സംയുക്ത സൈന്യം വ്യോമാക്രമണം നടത്തിയത്‌. തിങ്കളാഴ്‌ച 30 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ 106 പേരാണ്‌ കൊല്ലപ്പെട്ടത്‌. മരിച്ചവരില്‍ 21 സ്‌ത്രീകളും 22 കുട്ടികളും ഉള്‍പ്പെടും. 2013 മുതല്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ തിങ്കളാഴ്‌ച മുതല്‍ ശക്തമായ ബോംബാക്രമണമാണ്‌ സര്‍ക്കാര്‍ സൈന്യം നടത്തുന്നത്‌. ഇതിനിടെ ഡമാസ്‌ക്കസിനു സമീപം ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി സിറിയന്‍ സര്‍ക്കാര്‍ ആരോപിച്ചു. ഡമാസ്‌ക്കസിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം. ഭീകരരെ സഹായിക്കാനുള്ള ഇസ്രയേലിന്റെ നീക്കമാണ്‌ ഇതിനു പിന്നിലെന്നു സിറയ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഡമാസ്‌ക്കസിന്റെ കിഴക്കുപടിഞ്ഞാറ്‌ ജാമരിയയില്‍ സൈന്യത്തെ ലക്ഷ്യമാക്കി ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്‌. ലബനന്റെ വ്യോമമേഖലയില്‍നിന്നാണ്‌ യുദ്ധവിമാനങ്ങള്‍ പറന്നെത്തിയത്‌. സൈന്യത്തിനുനേരെ നിരവധി മിസൈലുകള്‍ പ്രയോഗിച്ചുവെന്നും സിറിയ സര്‍ക്കാര്‍ ആരോപിച്ചു.