Breaking News

Trending right now:
Description
 
Feb 07, 2018

ദുബായിലെ യാത്രാവിലക്ക്‌: ബിനോയി കോടിയേരി അപ്പീല്‍നല്‍കി

image ദുബായില്‍ സാമ്പത്തിക തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ തനിക്കെതിരെ ദുബായ്‌ അടിയന്തരകോടതി ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്‌ നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ്‌ കോടിയേരി ദുബായ്‌ മേല്‍ക്കോടതിയില്‍ അപ്പീല്‍നല്‍കി. ദുബായ്‌ ഫസ്റ്റ്‌ ഇന്‍സ്റ്റന്‍സ്‌ കോടതിയിലാണ്‌ അപ്പീല്‍ നല്‍കിയത്‌. യുഎഇ ക്രിമിനല്‍ മന്ത്രാലയത്തില്‍നിന്നു ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചതിനുശേഷമാണ്‌ കേരളത്തിലായിരുന്നു ബിനോയ്‌ ദുബായിലേക്കു പോയത്‌. ഇതിനു പിന്നാലെയായിരുന്നു യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയതും. ജാസ്‌ ടൂറിസം കമ്പനിയുടമ അബ്ദുള്ള അല്‍ മര്‍സൂഖി നല്‍കിയ സിവില്‍ കേസിനെ തുടര്‍ന്നാണ്‌ ബിനോയ്‌ കോടിയേരിക്ക്‌ യാത്രവിലക്ക്‌ നിലവില്‍വന്നത്‌. കൂടുതല്‍ രേഖകളും തെളിവുകളും ഉള്‍പ്പെടുത്തി പ്രധാന സിവില്‍കേസ്‌ ഫയല്‍ ചെയ്യാന്‍ മര്‍സൂഖി തയാറെടുക്കുകയാണെന്നാണ്‌ സൂചന. ബാങ്ക്‌ ഗ്യാരന്റിയോ തത്തുല്യമായ തുകയോ നല്‍കിയാല്‍ യാത്രാവിലക്ക്‌ മാറ്റാമെന്നു ദുബായി അടിയന്തരകോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.