Breaking News

Trending right now:
Description
 
Feb 07, 2018

കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താതെ ചോദ്യങ്ങള്‍ക്ക്‌ മറുപടി തരൂ മോദി...

image രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയ്‌ക്ക്‌ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ പ്രസംഗം നടത്തുക മാത്രമാണ്‌ ചെയ്‌തതെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണ്‌ ശ്രമിച്ചതെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോകസഭയില്‍ ഒരുമണിക്കൂറോളം പ്രധാനമന്ത്രി പ്രസംഗിച്ചു. പക്ഷേ, റാഫേല്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച്‌ ഒന്നും മിണ്ടിയില്ല. കര്‍ഷകരെക്കുറിച്ചോ, തൊഴിലില്ലായ്‌മയെക്കുറിച്ചോ യുവജനങ്ങളെക്കുറിച്ചോ അദ്ദേഹം ഒന്നും സംസാരിച്ചില്ല. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയത്തേക്കാള്‍ കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിക്കാനാണ്‌ മോദി ശ്രദ്ധിച്ചത്‌. പ്രധാനമന്ത്രിയാണെന്ന കാര്യം മോദി പലപ്പോഴും മറന്നുപോവുകയാണ്‌. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്‌ നിര്‍ത്തി ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ ഇനിയെങ്കിലും തയാറാകണം-രാഹുല്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയാണ്‌ പ്രധാനമന്ത്രി ചെയ്യേണ്ടത്‌. ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രിക്ക്‌ കോണ്‍ഗ്രസിനെതിരെ സംസാരിക്കാം. എന്നാല്‍, പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിച്ച്‌ രക്ഷപ്പെടുകയല്ല ചെയ്യേണ്ടത്‌. കോണ്‍ഗ്രസിനെതിരെ സംസാരിക്കാന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ പാര്‍ലമെന്റ്‌ അതിനുള്ള വേദിയല്ലെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ പാര്‍ലമെന്റിനു പുറത്തുവച്ചാണ്‌ ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി രാഹുല്‍ പങ്കുവച്ചത്‌.