Breaking News

Trending right now:
Description
 
Feb 07, 2018

സദ്ദാമിന്റെ മകള്‍ റഗദും പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍

image ഇറാഖിലെ പിടികിട്ടാപ്പുള്ളികളുടെ പുതിയ പട്ടികയില്‍ യുഎസ്‌ തൂക്കിലേറ്റിയ മുന്‍ പ്രസിഡന്റ്‌ സദ്ദാം ഹുസൈന്റെ മൂത്തമകള്‍ റഗദും ഉണ്ടെന്നു റിപ്പോര്‍ട്ട്‌. ഐഎസ്‌ഐഎല്‍, അല്‍ഖായിദ, സദ്ദാമിന്റെ ബാത്ത്‌ പാര്‍ട്ടി എന്നിവയുമായി ബന്ധമുള്ള 28 പേരുടെ പട്ടികയാണ്‌ ഇറാഖ്‌ പുറത്തുവിട്ടിരിക്കുന്നത്‌. രാജ്യത്ത്‌ ആക്രമണത്തിനു പ്രേരണ നല്‍കുകയും ഭീകരപ്രവര്‍ത്തനങ്ങളോട്‌ സഹകരിക്കുകയും ചെയ്യുന്നുവെന്നാണ്‌ ഇവര്‍ക്കെതിരെയുള്ള കുറ്റം. 2006 മുതല്‍ ഇറാഖ്‌ സര്‍ക്കാര്‍ റഗാദിനെ അന്വേഷിച്ചുവരുകയാണ്‌. വിദേശത്തിരുന്നുകൊണ്ട്‌ ഇറാഖില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ്‌ റഗാദ്‌ ശ്രമിക്കുന്നുവെന്നാണ്‌ ആരോപണം. അതേസമയം, ബാത്ത്‌ പാര്‍ട്ടിയില്‍ തനിക്കു പങ്കാളിത്തമില്ലെന്നും അപമാനിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അല്‍ അറേബ്യയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ റഗദ്‌ പ്രതികരിച്ചു.